കല്‍പ്പറ്റ: കനത്ത മഴയെ തുടർന്ന് നീരൊഴുക്ക് ശക്തമായതോടെ കാരാപ്പുഴ ജലസേചന പദ്ധതിയുടെ റിസര്‍വോയര്‍ തുറക്കുന്നു. ജലവിതരണ കനാലുകളിലൂടെയും മുന്നറിയിപ്പ് കൂടാതെ വെള്ളം തുറന്നുവിടേണ്ട സാഹചര്യമാണുള്ളത്. റിസര്‍വോയറിന്റെയും കനാലുകളുടെയും സമീപത്ത് താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്ന് കാരാപ്പുഴ പ്രൊജക്ട് ഡിവിഷന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ മുന്നറിയിപ്പ് നല്കി.
കനത്ത മഴ: കാരാപ്പുഴ റിസര്‍വോയര്‍ തുറക്കും
