ഡൽഹി : ണ്ടാം ചാന്ദ്രദൗത്യം അടുത്തമാസം ഉണ്ടാകുമെന്ന് ഐഎസ്ആർഒ പ്രഖ്യാപിച്ചു. ചന്ദ്രയാൻ പേടകത്തിന്റെ ദൃശ്യങ്ങൾ ഐഎസ്ആർഒ പുറത്തുവിട്ടു. ജൂലായ് 9 നും 16 ഇടയിലായിരിക്കും വിക്ഷേപണമെന്നാണ് റിപ്പോർട്ട്. ഓദ്യോഗിക പ്രഖ്യാപനം അൽപ്പസമയത്തിനകം ഉണ്ടാകും. ശ്രീഹരിക്കോട്ടയിൽനിന്നാണ് വിക്ഷേപണം. 800 കോടി ചിലവിലാണ് നിർമിച്ചത്. ചന്ദ്രയാൻ ഒന്നിന്റെ തുടർച്ചയാണ് ഇത്. ഏറ്റവും സങ്കീർണമായ പ്രക്രിയയാണ് ഇതിൽ നടക്കുന്നത്.