പാലക്കാട്: മഴ കനക്കുന്ന സാഹചര്യത്തില്‍ വൈദ്യുത ഉപകരണങ്ങള്‍ തകരാറിലാവാനും മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനും പോസ്റ്റുകളും തകരാന്‍ സാധ്യതയുള്ളതിനാല്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ ജനങ്ങള്‍ ജാഗ്രത നിര്‍ദ്ദേശങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്ന് കെ.എസ്.ഇ.ബി ചീഫ് സേഫ്റ്റി കമ്മീഷണര്‍ ആര്.സുകു അറിയിച്ചു.
ശക്തമായ കാറ്റിലും മഴയിലും വൃക്ഷങ്ങളുടെ ശിഖരങ്ങള്‍ വീണു കമ്പികള്‍ താഴ്ന്നു കിടക്കാനും പോസ്റ്റുകള്‍ ഒടിയാനും സാധ്യതയുണ്ട്. ഇത്തരത്തിലുള്ള അപകടങ്ങള്‍, മറ്റു വൈദ്യുത അപകടങ്ങള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ അടുത്തുള്ള കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിക്കുകയോ സുരക്ഷാ എമര്‍ജന്‍സി നമ്പറായ 9496061061 വിളിച്ച് അറിയിക്കുകയോ ചെയ്യണം. വൈദ്യുതി ലൈന്‍, സര്‍വീസ് വയര്‍ എന്നിവ പൊട്ടി വീണു കിടക്കുന്നത് കണ്ടാല്‍ യാതൊരു കാരണവശാലും സ്പര്‍ശിക്കരുത്. ബന്ധപ്പെട്ട കെ.എസ്.ഇ.ബി ഓഫീസില്‍ അറിയിച്ച് ലൈന്‍ സര്‍വീസ് വയര്‍ ഓഫ് ചെയ്തെന്ന് ഉറപ്പു വരുത്തേണ്ടതാണ്
ജനറേറ്റര്‍, ഇന്‍വെര്‍ട്ടര്‍ വഴിയുള്ള വൈദ്യുതിയും കടന്നുവരാം.ഇടിമിന്നല്‍ ഉള്ളപ്പോള്‍ വൈദ്യുതി സംബന്ധമായ ജോലികള്‍ ഒഴിവാക്കി സുരക്ഷിതമായ സ്ഥാനത്തേക്ക് മാറി നില്‍ക്കണം. ഇടി മിന്നല്‍ ഉള്ളപ്പോള്‍ ടിവി, കമ്പ്യൂട്ടര്‍, മിക്സി, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്, ഹീറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുത്.