തിരുവനന്തപുരം: മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുവര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതായി ബന്ധപ്പെട്ട് അഭിപ്രായവും നിര്‍ദേശവും തേടുന്നു. 103-ാം ഭരണഘടനാ ഭേദഗതി പ്രകാരം ഈ സംവരണം കേരളത്തില്‍ നടപ്പിലാക്കുന്ന വിധം, മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുവരെ നിശ്ചയിക്കുതിന്നുള്ള മാനദണ്ഡങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെപ്പറ്റി പഠിക്കുന്ന കമ്മീഷന്‍ പരിശോധിക്കുന്നത്. ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും സംഘടനകള്‍ക്കും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാം.
ewscommission@gmail.com എന്ന ഇ-മെയില്‍ മുഖേനയോ ചെയര്‍മാന്‍, ഡബ്ല്യൂഎസ് കമ്മീഷന്‍, റ്റി. സി. 25/2450, മൂന്നാം നില, സിഎസ്‌ഐ ബില്‍ഡിംഗ്‌സ്, പുത്തന്‍ചന്ത, തിരുവനന്തപുരം എന്ന വിലാസത്തിലോ ജൂലൈ ഒന്നിനകം നല്‍കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ അറിയിച്ചു.