അഹമ്മാബാദ്: വിമാനം റാഞ്ചുമെന്നും സ്‌ഫോടനത്തില്‍ തകര്‍ക്കുമെന്നും ഭീഷണി സന്ദേശം നല്‍കിയ ബിസിനസുകാരന് കോടതി നല്‍കിയത് കടുത്ത ശിക്ഷ. ബിസിനസുകാരനായ ബിര്‍ജു കിഷോര്‍ സല്ലയെയാണ് അഹമ്മദാബാദ് എന്‍.ഐ.എ കോടതി ജീവപര്യന്തം തടവിനും അഞ്ചു കോടി രൂപ പിഴയും ചുമത്തി ശിക്ഷിച്ചത്. 2016ലെ ആന്റി-ഹൈജാക്ക് ആക്ട് (ഭേദഗതി) പ്രകാരമാണ് ശിക്ഷ.