ആലപ്പുഴ: മ്പലപ്പുഴയില്‍ തീരവാസികള്‍ ദേശീയപാത ഉപരോധിച്ചു. കടല്‍ക്ഷോഭം അതിരൂക്ഷമായതിനെ തുടര്‍ന്നാണ് റോഡ് ഉപരോധിച്ചത്. അശാസ്ത്രീയമായ കടല്‍ഭിത്തി നിര്‍മ്മാണവും ചിലയിടങ്ങളില്‍ കടല്‍ഭിത്തി ഇല്ലാത്തതുമാണ് കടല്‍ക്ഷോഭത്തിന് കാരണമെന്നാരോപിച്ചായിരുന്നു പ്രദേശ വാസികള്‍ പ്രതിഷേധം സംഘടിപ്പിച്ചത്.