ത് പ്രതികൂല സാഹചര്യങ്ങളിലും തങ്ങളുടെ വിശ്വാസത്തെ മുറുകെ പിടിച്ച് ഈശോയിലൂടെ തങ്ങളുടെ ആവശ്യങ്ങൾ സാധിച്ചെടുക്കുന്നവരെയാണ് ഇന്നത്തെ വചനഭാഗത്തിലൂടെ നാം കാണുന്നത്. ഒരു ചെറുകാറ്റിലണഞ്ഞു പോകാവുന്ന വിശ്വാസമാണ് നമ്മുടെ ഓരോരുത്തരുടേയും. എന്നാൽ ഇന്ന് ഈശോ വ്യക്തമായി പഠിപ്പിക്കുന്നു ആഴമേറിയ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതം നയിച്ചാൽ നമ്മെ അറിയുന്ന നമ്മുടെ തമ്പുരാൻ നമ്മുടെ ആവശ്യങ്ങളും നിറവേറ്റിതരും. കടുകുമണിയോളം എങ്കിലും വിശ്വാസമർപ്പിച്ചുകൊണ്ട് ദൈവനാമത്തിൽ ചോദിക്കുന്നതെന്തും നേടിയെടുക്കാം എന്ന ഉറച്ച ബോധ്യത്തിൽ ജീവിതത്തെ മുൻപോട്ടു നയിക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ