ന്യൂ​ഡ​ൽ​ഹി: വീ​രേ​ന്ദ്ര കു​മാ​ർ എം​പി​യെ 17-ാം ലോ​ക്സ​ഭാ പ്രോ​ടേം സ്പീ​ക്ക​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു. മ​ധ്യ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള എം​പി​യാ​ണ് വീ​രേ​ന്ദ്ര കു​മാ​ർ. ഏ​ഴ് ത​വ​ണ​യാ​ണ് വീ​രേ​ന്ദ്ര കു​മാ​ർ എം​പി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. നാ​ല് ത​വ​ണ മ​ധ്യ​പ്ര​ദേ​ശി​ലെ സാ​ഗ​ർ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നും മൂ​ന്ന് ത​വ​ണ തി​ക്കാം​ഗ​ഡ് മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​മാ​ണ് വീ​രേ​ന്ദ്ര കു​മാ​ർ വി​ജ​യി​ച്ച​ത്.