കൊല്‍ക്കൊത്ത: മദര്‍ തെരേസ സിസ്റ്റേഴ്‌സിന്റെ ചാപ്ലയിനായി 40 വര്‍ഷം സേവനം ചെയ്ത സലേഷ്യന്‍ വൈദികന്‍ ഫാ. റൊസാരിയോ സ്‌ട്രോസിയോ നിര്യാതനായി. 98 വയസായിരുന്നു.ജൂണ്‍ 14 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സംസ്‌കാരം നടക്കുമെന്ന് കൊല്‍ക്കൊത്ത സലേഷ്യന്‍ പ്രൊവിന്‍ഷ്യാല്‍ സെക്രട്ടറി ഡോ മാത്യു ജോര്‍ജ് അറിയിച്ചു. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച അദ്ദേഹം ഞായറാഴ്ച്ച വൈകുന്നേരത്തോടെയാണ് മരണമടഞ്ഞത്.
വിശുദ്ധ മദര്‍ തെരേസയെ പൈശാചിക പീഡയില്‍ നിന്ന് രക്ഷിച്ച വൈദികന്‍ നിര്യാതനായി
