കോ​ട്ട​യം: ഇ​ന്ത്യ​ൻ ന​ഴ്സിം​ഗ് കൗ​ൺ​സി​ൽ ന​ഴ്സു​മാ​ർ​ക്കാ​യി വി​ത​ര​ണം ചെ​യ്യു​ന്ന ഏ​കീ​കൃ​ത തി​രി​ച്ച​റി​യ​ൽ (എ​ൻ​യു​ഐ​ഡി) കാ​ർ​ഡ് ര​ജി​സ്ട്രേ​ഷ​നി​ടെ കോ​ട്ട​യം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷം. ര​ജി​സ്ട്രേ​ഷ​നെ​ത്തി​യ​വ​ർ ത​മ്മി​ലാ​ണ് വാ​ക്കേ​റ്റ​വും സം​ഘ​ഷ​വു​മു​ണ്ടാ​യ​ത്. ചൊ​വ്വാ​ഴ്ച ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം.ന​ഴ്സു​മാർക്ക് ര​ജി​സ്ട്രേ​ഷ​നാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള മു​റി​യി​ൽ രാ​വി​ലെ മു​ത​ൽ തി​ര​ക്കാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ലെ നാ​ലാം വാ​ർ​ഡി​നു സ​മീ​പ​മാ​ണ് ഇ​വ​ർ​ക്ക് മു​റി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​യോ​ടെ തി​ര​ക്ക് വ​ർ​ധി​ച്ചു. തി​ര​ക്ക് ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ച്ച​തോ​ടെയാണ് ഉ​ന്തും ത​ള്ളു​മു​ണ്ടാ​യ​ത്