കൊല്ലം: കരുനാഗപ്പള്ളിയിൽ കടകൾക്ക് തീപിടിച്ചു. ദേശീയപാതയ്ക്ക് അരികിലുള്ള മാർജിൻ ഫ്രീ സൂപ്പർമാർക്കറ്റിനും സമീപത്തെ മറ്റൊരു കടയ്ക്കുമാണ് തീപിടിച്ചത്.പുലര്‍ച്ചെ, രണ്ടോടെയാണ് തീപിടുത്തമുണ്ടായത്. സ്വകാര്യ ആശുപത്രിക്ക് തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കാണ് തീപിടിച്ചത്. അഗ്നിശമനസേനാ വിഭാഗത്തിന്റെ അഞ്ചിലേറെ യൂണിറ്റുകളുടെ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണയ്ക്കാനായത്. ഇപ്പോള്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണമായും നിയന്ത്രണവിധേയമാണ്.
കൊല്ലത്ത് വൻ തീപിടിത്തം
