ശ്രീനഗർ: ജമ്മു കാഷ്മീരിലെ ഷോപ്പിയാനിലുണ്ടായ ഭീകരാക്രമണത്തിൽ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ഷോപ്പിയാനിലെ അവ്നീറിലായിരുന്നു ഏറ്റമുട്ടൽ. ഇവിടുത്തെ, ഇന്ത്യൻ പോസ്റ്റുകൾക്കു നേരെ ഭീകരർ ആക്രമണം നടത്തുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ ശക്തമായി തിരിച്ചടിച്ചു.മേഖലയിൽ ഇനിയും ഭീകരരുടെ സാന്നിധ്യമുണ്ടെന്നാണ് നിഗമനം. ഏറ്റമുട്ടൽ തുടരുകയാണെന്നാണ് വിവരം.
കാഷ്മീർ ഏറ്റുമുട്ടൽ: രണ്ടു ഭീകരരെ വധിച്ചു
