തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കും കാ​റ്റി​നും സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വി​ഭാ​ഗം അ​റി​യി​ച്ചു. അ​റ​ബി​ക്ക​ട​ലി​ല്‍ ല​ക്ഷ​ദ്വീ​പി​നു സ​മീ​പം രൂ​പം​കൊ​ണ്ട തീ​വ്ര​ന്യൂ​ന​മ​ര്‍​ദം ഇ​ന്നു ചു​ഴ​ലി​ക്കാ​റ്റാ​യി വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ദി​ശ​യി​ലേ​ക്കു നീ​ങ്ങും. ചു​ഴ​ലി​ക്കാ​റ്റ് വ്യാ​ഴാ​ഴ്ച​യോ​ടെ മ​ഹാ​രാ​ഷ്‌​ട്ര, ഗു​ജ​റാ​ത്ത് തീ​ര​ത്തോ​ട് അ​ടു​ക്കും. ‘ വാ​യു’ എ​ന്ന പേ​രാ​ണ് ചു​ഴ​ലി​ക്കാ​റ്റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റ് കേ​ര​ള​ത്തെ നേ​രി​ട്ടു​ബാ​ധി​ക്കി​ല്ല. എ​ന്നാ​ൽ ശ​ക്ത​മാ​യ മ​ഴ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. ശ​ക്ത​മാ​യ കാ​റ്റി​ന് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് കാ​ലാ​വ​സ്ഥാ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി.