സോഷ്യൽ മീഡിയയുടെ പരസ്യത്തിന്റെ പിൻബലത്തിൽ നഗരത്തിൽ ഹിറ്റായ ഫുൾജാർ സോഡയുടെ കാറ്റുപോയി. നഗരത്തിലെ ഫുൾജാർ സോഡാ നഗരസഭാ ആരോഗ്യ വിഭാഗം പൊക്കി. സിഎംഎസ് കോളജിനു സമീപം കുമരകം റോഡരികിൽ റിക്കാർഡ് കച്ചവടം നടത്തി വരവെ ഹെൽത്ത് വിഭാഗം എത്തി ഉപകരണങ്ങൾ വണ്ടിയിൽ കയറ്റി. ഇതോടെ നഗരത്തിൽ നുരഞ്ഞു പൊങ്ങിയ ഫുൾജാർ സോഡ അലിഞ്ഞില്ലാതായി. നഗര അതിർത്തിയിൽ ഇനി എവിടെയെങ്കിലും ഇതു പ്രവർത്തിക്കുന്നുണ്ടെങ്കിൽ തിങ്കളാഴ്ച മാറ്റുമെന്നാണ് അധികൃതർ പറയുന്നത്. ഒരു തരത്തിലുള്ള ലൈസൻസും ഇല്ലാതെയുള്ള കച്ചവടം അനുവദിക്കാനാവില്ലെന്ന് നഗരസഭാ അധികൃതർ വ്യക്തമാക്കി. റോഡരികിൽ വാഹന ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്ന തരത്തിലായിരുന്നു കച്ചവടം.
ഫുൾജാർ സോഡയ്ക്ക് ഫുൾസ്റ്റോപ്പ്; ആരോഗ്യത്തിനും നല്ലതല്ലന്ന് മുന്നറിയിപ്പ്
