കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോലീസുകാരുടെ തപാൽ വോട്ടിൽ തിരിമറി നടന്നെന്ന ആരോപണത്തിലെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് നിർണായക വിവരങ്ങൾ ലഭിക്കാനുണ്ടെന്നും അതു ലഭിച്ചാൽ മാത്രമേ അന്വേഷണം പൂർത്തീകരിക്കാനാവൂ എന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി കൂടുതൽ സമയം അനുവദിച്ചത്. പോസ്റ്റൽ വോട്ട് ആരോപണത്തിൽ സ്വതന്ത്ര കമ്മീഷന്റെ അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജിയാണു കോടതി പരിഗണിക്കുന്നത്.
പോലീസുകാരുടെ തപാൽ വോട്ടിൽ തിരിമറിയെന്ന ആരോപണം; അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം
