കലിഫോർണിയ: ക്രിസ്തീയ വിശ്വാസം പങ്കുവയ്ക്കുകയും മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തിരുന്ന ഡയാന മാർട്ടിൻ (85) എന്ന വൃദ്ധയെ മതാധിഷ്ഠമായ പ്രവർത്തനങ്ങൾ നടത്തിയെന്നാരോപിച്ചു കലിഫോർണിയ ഹാൻഫോർഡിലുള്ള അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കി.
ഹാൻഫോർഡ് സിറ്റി വൈസ് മേയർ ജോണ് ബ്രാക്സലറുടെ ഉടമസ്ഥതതയിലുള്ള അപ്പാർട്ട്മെന്റിൽ കഴിഞ്ഞ 14 വർഷമായി ഇവർ താമസിച്ചുവരികയാണ്.
ക്രിസ്തീയ വിശ്വാസം പങ്കുവച്ചതിനും മറ്റുള്ളവർക്കുവേണ്ടി പ്രാർഥിക്കുന്നതുമാണ് അപ്പാർട്ട്മെന്റിൽ നിന്നും നിങ്ങളെ ഒഴിവാക്കാൻ കാരണമെന്ന് ജോണ് ബ്രാക്സലർ ഡയാനയെ അറിയിച്ചു.