വത്തിക്കാൻസിറ്റി: സുരക്ഷാ പ്രശ്നങ്ങളുണ്ടെങ്കിലും അടുത്ത വർഷം ഇറാക്കിൽ സന്ദർശനം നടത്താൻ ആഗ്രഹമുണ്ടെന്നു ഫ്രാൻസിസ് മാർപാപ്പ . റിയൂണിയൻ ഓഫ് എയ്ഡ് ഏജൻസീസ് ഫോർ ദി ഓറിയന്റൽ ചർച്ചസ് എന്ന സംഘടനയുടെ പ്രതിനിധികളുമായി സംസാരിക്കവേയാണ് മാർപാപ്പ ഇക്കാര്യം പറഞ്ഞത്. ഇറാക്കിൽ ഇതുവരെ ഒരു മാർപാപ്പയും സന്ദർശനം നടത്തിയിട്ടില്ല.
ഇറാക്കിലെ ന്യൂനപക്ഷ ക്രൈസ്തവർ ഐഎസിന്റെ ആക്രമണങ്ങൾ മൂലം ഏറെ ദുരിതം നേരിടേണ്ടിവന്നവരാണ്. ഇറാക്കിനെപ്പറ്റിയുള്ള ചിന്ത എപ്പോഴും തന്റെ ഉള്ളിലുണ്ടെന്നു മാർപാപ്പ പറഞ്ഞു.