മാധാനപരമായി വിവേചനപൂർവ്വം കാര്യങ്ങൾ തീരുമാനമെടുക്കുവാൻ സാധിക്കാത്ത ഇന്നത്തെ തലമുറയ്ക്ക് ദൈവം നൽകുന്ന വലിയ ഉപദേശമാണ് ഇന്നത്തെ വചന ഭാഗം. കലഹപ്രിയരുടെ മദ്ധ്യേ അല്ല മറിച്ച് സമാധാനപ്രിയരുടെ ഇടയിലാണ് ഈശോ വസിക്കുന്നത്. നമ്മുടെ കാര്യസാധ്യത്തിനും സ്ഥാനമാനങ്ങൾക്കും വേണ്ടി പരസ്പരം കലഹിക്കുമ്പോൾ ദൈവം നമ്മുടെ കൂടെ വസിക്കുന്നില്ല എന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്. പന്തകുസ്തായിലൂടെ പരിശുദ്ധാത്മാവിനാൽ വീണ്ടും നവീകരിക്കപെട്ട നമുക്ക് പരിശുദ്ധാത്മാവിന്റെ ഫലങ്ങളിലൊന്നായ സമാധാനമെന്ന പുണ്യത്തെ നമ്മുടെ ജീവിതത്തിൽ പകർത്തിക്കൊണ്ട് കലഹങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി ദൈവത്തോടൊപ്പം ചേർന്നു നിന്നു കൊണ്ട് സമാധാന പൂർണ്ണമായ ജീവിതം നയിക്കുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ