കോട്ടയം: വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ പൂതിയ മന്ദിരം സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. പൗരസ്ത്യ ദൈവശാസ്ത്ര വിഷയങ്ങളിൽ ഉപരിപഠനം നടത്തുന്നതിനു റോമിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിനു പുറമെ ലോകത്തിലുള്ള ഏക സ്ഥാപനമാണിത്. പുതുതായി ആരംഭിച്ച പൗരസ്ത്യ കാനൻ നിയമ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുന്നവരുടെ എണ്ണം വർധിച്ചപ്പോഴാണ് പുതിയ മന്ദിരം ആവശ്യമായി വന്നത്. ഈ വർഷം സുറിയാനി ദൈവശാസ്ത്രത്തിലും ബൈബിളിലും ബിരുദാനന്തര കോഴ്സുകൾ ആരംഭിച്ചിട്ടുണ്ട്. ആശീർവാദകർമങ്ങളിൽ ചങ്ങനാ ശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ സഹകാർമികരായിരുന്നു.
പുതിയ അധ്യയന മന്ദിരം ഉദ്ഘാടനം ചെയ്തു
