പരിശുദ്ധാത്മാവ് ശിഷ്യന്മാരുടെ മേൽ ഇറങ്ങിവസിച്ച ദിവസം. ആത്മാവാണ് ശക്തി പകരുന്നത്. അത്മാഭിഷേകമുണ്ടെങ്കിൽ മാത്രമെ വിശുദ്ധമായ ജീവിതം നയിക്കുവാനും ദൈവവചനം പ്രഘോഷിക്കുവാനും നമുക്ക് സാധിക്കുകയുള്ളു. നമുക്കോരോരുത്തർക്കും നമ്മുടെ കുഞ്ഞ് പ്രായത്തിൽ മാമ്മോദീസാ എന്ന കൂദാശയിലൂടെ പരിശുദ്ധാത്മാഭിഷേകം ലഭിച്ചവരാണ്. മാമ്മോദീസായിലൂടെ നമുക്ക് ലഭിച്ച പരിശുദ്ധാത്മാവിനെ നഷ്ടപെടുത്തി കളയാതെ ജീവിക്കുവാൻ നമുക്കോരോരുത്തർക്കും സാധിച്ചിട്ടുണ്ടോ? അത്മാവിനാൽ നിറഞ്ഞ ജീവിതം നയിക്കണമെങ്കിൽ ശിഷ്യന്മാരെപ്പോലെ പരി. അമ്മയോടുചേർന്ന് പ്രാർത്ഥിക്കുവാൻ നമുക്ക് സാധിക്കണം. പരിശുദ്ധാത്മാഭിഷേകം കൊണ്ട് നിറഞ്ഞ് നമ്മുടെ ജീവിതം മറ്റുള്ളവർക്ക് അനുഗ്രഹപ്രദമാക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ