കൊച്ചി: സഭയിലെ വിവിധ വിഭാഗങ്ങൾ ഉൾപ്പെടുന്ന തർക്കവിഷയങ്ങളിൽ മധ്യസ്ഥശ്രമങ്ങൾ നടത്തുന്നതിനു കേരള കാത്തലിക് മീഡിയേഷൻ ആൻഡ് കണ്‍സീലിയേഷൻ ഫോറത്തിനു കെസിബിസി രൂപം നൽകി. ജസ്റ്റീസ് കുര്യൻ ജോസഫ്, ജസ്റ്റീസ് ഏബ്രഹാം മാത്യു, ജസ്റ്റീസ് പയസ് കുര്യാക്കോസ്, ഡാനിയേൽ പാപ്പച്ചൻ (റിട്ട.ജഡ്ജി), കെ.സി. ജോർജ് (റിട്ട.ജഡ്ജി) എന്നിവരെ അംഗങ്ങളായി നിയമിച്ചു. കാത്തലിക് മീഡിയേഷൻ ആൻഡ് കണ്‍സീലിയേഷൻ ഫോറത്തിന്റെ പ്രവർത്തന മാർഗരേഖ കെസിബിസി അംഗീകരിച്ചു. ഫോറം കെസിബിസി സെക്രട്ടേറിയറ്റിൽ പ്രവർത്തിക്കും.
കാത്തലിക് മീഡിയേഷൻ ആൻഡ് കണ്‍സീലിയേഷൻ ഫോറം രൂപീകരിച്ചു
