സാബു തടിപ്പുഴ
കാരിത്താസ്  ഹോസ്പിറ്റലുമായി  ബന്ധപ്പെട്ട  സംഭവത്തിൽ ചില നെഗറ്റീവ് കമെന്റ് ശ്രദ്ധയിപ്പെട്ടു . ചുവരുണ്ടെങ്കിലേ  ചിത്രം വരക്കാൻ പറ്റുകയുള്ളു . കാരിത്താസ് ഹോസ്പിറ്റലിന്റെ അസൂയാവഹമായ  വളർച്ച  ചിലരെ വിളറിപിടിപ്പിക്കുന്നു  എന്നതാണ് ഈ വിമർശനകളുടെ കാരണം . ലോകത്തിലെ ഏറ്റവും വലിയ ഹോസ്പിറ്റൽ കോർപ്പറേഷൻ  ആയ ന്യൂയോർക്ക് സിറ്റി ഹോസ്പിറ്റലിലെ എമർജൻസി ഡിപ്പാർട്മെന്റിലെ  ഒരു ചെറിയ സോഷ്യൽ വർക്കർ ആയ ഞാൻ മനസിലാക്കിയ  കാര്യം പറയാം . ഇവിടുത്തെ ER -ൽ  ചെയ്യാൻ പറ്റുന്ന ട്രീറ്റ്മെൻറ്  കൊടുക്കും അല്ലാത്തവ അടുത്ത ഹോസ്പിറ്റലിൽ ട്രാൻസ്ഫർ ചെയ്യും . ചില കേസുകളിൽ  രോഗിയെ സ്റ്റെബിലൈസ്  ചെയ്തതിനു ശേഷം അടുത്ത ഹോസ്പിറ്റലിൽ ട്രാൻസ്ഫർ ചെയ്യും . ചില കേസുകളിൽ  ON THE WAY TO ER ,ആംബുലൻസ്  നേഴ്സ്  ER -ൽ  ALERT ചെയ്യാൻ വിളിക്കുമ്പോൾ ,VENTILATOR ,TRAUMA ,CRITICAL  എന്നി ഫാസിലിറ്റീസ്  AVAILABLE അല്ലെങ്കിൽ  ആ ആംബുലൻസ് രോഗിയെകൊണ്ട് ഫെസിലിറ്റി ഉള്ള ഹോസ്പിറ്റലിലേക്ക് DIVERT ചെയ്യും .ഇത്രയേ കാരിത്താസിൽ സംഭവിച്ചുള്ളു .കാരിത്താസിലെ ചെടിച്ചട്ടി അടിച്ചുടച്ച യുവമോർച്ചക്ക്  താല്പര്യങ്ങളുണ്ട് .അത് നാം തിരിച്ചറിയണം .

കാരിത്താസ് കേരളത്തിലെ ഏറ്റവു നല്ല ഹോസ്പിറ്റലിൽ ഒന്നാണ് .  ഏറ്റവും ആധുനിക ട്രീറ്റ്മെൻറ് കുറഞ്ഞ ചിലവിൽ ലോകനിലവാരത്തിൽ കിട്ടുന്ന ആശുപത്രിയാണ് കാരിത്താസ് . കേരളത്തിൽ ലോകനിലവാരത്തിൽ TREATMENT പെട്ടന്ന് കിട്ടണമെങ്കിൽ  പണം മുടക്കണം . കൊച്ചിയിലെ ഹോസ്പിറ്റലിനെ അപേക്ഷിച്ചു കാരിത്താസിൽ ചെലവ് കുറവാണ് .എന്റ്റെ പിതാവിന്റ്റെ  ഹാർട്ട് ഓപ്പറേഷൻ നടത്തിയത് കാരിത്താസിലാണ് .അതുമായി ബന്ധപെട്ടു എനിക്ക്  അപ്പനോടൊത്തു 12 ദിവസം കാരിത്താസിൽ താങ്ങേണ്ട സാഹചര്യം ഉണ്ടായി . ഞാൻ മനസിലാക്കിയ ഒരു കാര്യം  ന്യൂ യോർക്കിലെ ഏതൊരു ഹോസ്പിറ്റലിനോട് കിടപിടിക്കുന്നതാണ് കാരിത്താസ് .  എല്ലാ ഡിപ്പാർട്മെന്റുകളും പ്രവർത്തിക്കുന്ന  ചുരുക്കം ആശുപത്രികളിലൊന്നാണ് കാരിത്താസ് .  കാരിത്താസിന്റെ കാർഡിയോളജി ഡിപ്പാർട്മെന്റിൽ നിന്നാൽ  വിദേശ ഹോസ്പിറ്റലിന്റെ അതെ രീതികൾ തന്നെയാണ് .കാരിത്താസിലെ സൗകര്യങ്ങൾ കാണാതെ അഭിപ്രയം പറയരുത് . പ്രവാസികൾ നാട്ടിൽ പോകുബോൾ ഒരു അസുഖമില്ലെങ്കിലും പല്ല് ക്‌ളീൻ ചെയ്യാൻ എങ്കിലും കാരിത്താസിലെ ബിഷപ്പ് ചുളപ്പറമ്പിൽ ബ്ലോക്കിൽ പോകണം ,എന്നിട്ടു പറയണം ഞാൻ പറഞ്ഞത് ശരിയാണോയെന്ന് . നമ്മുടെ ആൾക്കാര് പോകുന്നത് കൊച്ചിയിലെ ആശുപത്രികളിലാണ് . കേരളത്തിലെ കത്തോലിക്ക ഹോസ്പിറ്റലുകൾ കഴുത്തറപ്പൻ അല്ലാ എന്ന് നാമെങ്കിലും മനസിലാക്കുക . കിഡ്നി അടിച്ചുമാറ്റുന്ന ഇന്നത്തെ കാലത്തു കാരിത്താസുപോലുള്ള ആശുപത്രികൾ വിജയിക്കേണ്ടത് നമ്മുടെ ആവശ്യമാണ് . കാരിത്താസിൻറെ ഈ പുരോഗതിക്കുകാരണം  കോട്ടയം രൂപതയുടെ നേതൃത്വം ,വൈദികർ,സിസ്റ്റേഴ്സ് ,നഴ്സുമാരുൾപ്പെടെയുള്ള ജീവനക്കാരുടെ അർപ്പണം മനോഭാവം ,കൂടാതെ ആനിമൂട്ടിൽ അച്ഛന്റ്റെ ലീഡർഷിപ്പ് .ഇനി വേണ്ടത് മെഡിക്കൽ കോളേജാണ് . ക്നാനായകാരുടെ വലിയ ഒരു സ്വപ്നമാണ് കാരിത്താസ് ഒരു മെഡിക്കൽ കോളേജ് ആയി തിരുന്നത് . പുതിയ ഡയറക്ടർ  ഫാദർ കുന്നത്തിനും ,കോട്ടയം രൂപതക്കും കഴിയുമെന്ന് വിശ്വസിക്കുന്നു .