ക്രൈസ്തവരായ നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ വലിയ ഉത്തരവാദിത്തമാണ് ദൈവനാമം പ്രഘോഷിക്കുക എന്നുള്ളത്. ദൈവിക കാര്യങ്ങൾ ചെയ്യുവാനോ ദൈവനാമത്തിൽ സഹനങ്ങൾ ഏറ്റെടുക്കുവാനോ നാം തയ്യാറാകുന്നില്ല മറിച്ച് ദൈവത്തിനുവേണ്ടി ഇറങ്ങിപുറപ്പെടുന്നവരുടെ ജീവിതത്തിലെ കുറ്റങ്ങളേയും കുറവുകളേയും കണ്ടുപിടിക്കുവാനും അവരിലെ നന്മയെ മനസ്സിലാക്കാതെ അവരെ മുറിവേൽപ്പിക്കുകയുമാണ് നാം പലപ്പോഴും ചെയ്യാറുള്ളത്. ദൈവനാമത്തിനു വേണ്ടി ഇറങ്ങി പുറപ്പെടുന്നവന്റെ ജീവിതത്തിൽ തിരസ്കരണമാണ് പ്രതിഫലമായി ലഭിക്കുക എന്നു മനസ്സിലാക്കി, ഈശോയ്ക്കു വേണ്ടി സഹനങ്ങൾ ഏറ്റെടുക്കേണ്ടി വരുമ്പോൾ മറ്റുള്ളവരിൽ നിന്ന് ലഭിക്കുന്ന മുറിവുകളെ ദൈവസന്നിധിയിൽ സമർപ്പിച്ച് അവയെ പൂർണ്ണമായും ദൈവത്തിനു വിട്ടുകൊടുത്ത് കൂടുതൽ ദൈവത്തെ പ്രഘോഷിച്ചു കൊണ്ട് ദൈവാനുഗ്രഹങ്ങൾ നേടിയെടുക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ