ആഭ്യന്തര കലഹങ്ങളും സൈനിക ആക്രമണങ്ങളും രൂക്ഷമായിരിക്കുന്ന സിറിയയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടയിൽ കൊല്ലപ്പെട്ടത് 61 കുട്ടികളാണ്. സ്കൂളുകളിൽ വെച്ചും വീടുകളിൽ വെച്ചും ചന്ത സ്ഥലങ്ങളിൽ വച്ചുമൊക്കെയാണ് കുട്ടികൾ കൊല്ലപ്പെട്ടിട്ടുള്ളത്. ഇവിടങ്ങളിൽ ഭീകര അന്തരീക്ഷം നിലനിൽക്കുന്നതിനാൽ കുട്ടികളുടെ ശവസംസ്കാരം പോലും ഉചിതമായ രീതിയിൽ നടത്താൻ സാധിക്കാത്ത അവസ്ഥയിലാണ്. നിരന്തരമായ ബോംബാക്രമണങ്ങളിലും ഷെല്ലാക്രമണങ്ങളിലും പെട്ടെന്ന് ഈ കുട്ടികൾ കൊല്ലപ്പെട്ടിട്ടുള്ളത്.
സിറിയയിൽ രണ്ടു മാസത്തിനിടയിൽ കൊല്ലപ്പെട്ടത് 61 കുഞ്ഞുങ്ങൾ
