സമാധാനത്തിനായി ഒരു മിനിറ്റു പ്രാര്‍ത്ഥിക്കാം!ജൂണ്‍ 8, ശനിയാഴ്ച മദ്ധ്യാഹ്നം 1 മണിക്ക്, ഒരു മിനിറ്റുനേരം ലോകത്ത് എവിടെയും എല്ലാവരും പലസ്ഥീന്‍-ഇസ്രായേല്‍ അനുരഞ്ജനത്തിനും സമാധാനത്തിനുമായി പ്രാര്‍ത്ഥിക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് അഭ്യര്‍ത്ഥിച്ചു. ബുധനാഴ്ച, ജൂണ്‍ 5-Ɔο തിയതി വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച പരിപാടിയുടെ അന്ത്യത്തിലാണ് ഈ പ്രാര്‍ത്ഥനയ്ക്കുള്ള അഭ്യര്‍ത്ഥന പാപ്പാ നടത്തിയത്.