തിരുവല്ല: കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്തയുടെ ഭൗതികശരീരം സെന്റ് ജോണ്‍സ് മെത്രാപ്പോലീത്തന്‍ കത്തീഡ്രലില്‍ പൊതുദര്‍ശനത്തിനുവച്ചപ്പോള്‍ സഭാധ്യക്ഷൻമാരും രാഷ്ട്രീയ സാമൂഹിക നേതാക്കളുമായി നിരവധി പേര് അന്തിമോപചാരം അര്‍പ്പിച്ചു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ച്ബിഷപ് ഡോ.സൂസൈപാക്യം, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍, മാര്‍ ജോര്‍ജ് വലിയമറ്റം, മാര്‍ ജേക്കബ് മാനത്തോടത്ത്, മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജോസഫ് പണ്ടാരശേരില്‍, ഡോ.സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍, ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍, ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍, ഡോ.ജോസഫ് കരിയില്‍, ഡോ.ക്രിസ്തുദാസ്, സിഎസ്ഐ ബിഷപ് തോമസ് സാമുവേല്‍ തുടങ്ങിയവര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.
മാര്‍ത്തോമ്മാ സഭാധ്യക്ഷന് ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, ആര്‍ച്ച്ബിഷപ് കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, വിവിധ സഭകളിലെ മെത്രാപ്പോലീത്തമാരായ അലക്സിയോസ് മാര്‍ യൗസേബിയോസ്, മാത്യൂസ് മാര്‍ തിമോത്തിയോസ്, ജോഷ്വാ മാര്‍ നിക്കോദിമോസ്, കുര്യാക്കോസ് മാര്‍ ഈവാനിയോസ്, കുര്യാക്കോസ് മാര്‍ ഗ്രിഗോറിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാ മാര്‍ പോളിക്കാര്‍പ്പോസ്, ജോസഫ് മാര്‍ ബര്‍ണബാസ്, ഏബ്രഹാം മാര്‍ പൗലോസ്, തോമസ് മാര്‍ തിമോത്തിയോസ്, യുയാക്കിം മാര്‍ കൂറിലോസ്, ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി വര്‍ഗീസ് മനയ്ക്കലേട്ട്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംപിമാരായി ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, എം.എ. ആരിഫ്, കൊടിക്കുന്നില്‍ സുരേഷ്, എംഎല്‍എമാരായ മാത്യു ടി. തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, രാജു ഏബ്രഹാം, പി.ജെ. ജോസഫ്, മോന്‍സ് ജോസഫ്, രാജ്യസഭ മുന്‍ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്, മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ്, മുന്‍ എംപി ഫ്രാന്‍സിസ് ജോര്‍ജ്, നഗരസഭ ചെയര്മാന് ചെറിയാന് പോളച്ചിറയ്ക്കല്‍ തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
അന്തിമോപചാരം അര്‍പ്പിച്ച് പ്രമുഖര്‍
