അഞ്ചൽ: പ്രവേശനോത്സവ ദിവസം കൊല്ലം അഞ്ചലിൽ കാറിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടു വിദ്യാർഥികളുടെ നില ഗുരുതരമാണ്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. <br> <br> ഗവണ്മെന്റ് ഏറം സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണംവിട്ട കാർ ഇവരുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. പരിക്കേറ്റ മറ്റൊരു കുട്ടിയെയും അമ്മമാരെയും കൊല്ലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രവേശനോത്സവ ദിവസം കൊല്ലം അഞ്ചലിൽ കാറിടിച്ച് വിദ്യാർഥികൾ ഉൾപ്പെടെ അഞ്ചു പേർക്ക് പരിക്കേറ്റു
