റവ ഫാ നോബിൾ തോമസ് പാറക്കൽ
കേരളത്തിൽ നിന്നുള്ള ഐഎസ് പ്രവർത്തകൻ റഷീദ് അബ്ദുല്ല അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കാസർകോട് സ്വദേശിയായ റഷീദിന്റെ മരണത്തിനൊപ്പം ദുരൂഹമായി തുടരുന്ന ഒന്നാണ് ആദ്യ ഭാര്യ ആയിഷയുടെയും കുഞ്ഞിന്റെയും തിരോധാനം. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് സോണിയ എന്ന ആയിഷയെ റഷീദ് സ്വന്തമാക്കുന്നത്. ആ കഥ ഇങ്ങനെ:
*എംജി സർവകലാശാലയിൽ ഒപ്പനയ്ക്ക് ഒന്നാം സമ്മാനം നേടിയ എറണാകുളം എൻജിനിയറിങ്ങ് കൊളജ് ടീമിലെ മണവാട്ടിയെ കണ്ടിട്ടുള്ളവർക്ക് അത്രപെട്ടന്ന് മറക്കാനാകില്ല.* ചലച്ചിത്രതാരത്തോളം സൗന്ദര്യമുണ്ടായിരുന്നു ആ മണവാട്ടിക്ക്. ആ യുവജനോത്സവവേദിയിലാണ് ആദ്യമായി റഷീദ് അബ്ദുള്ള ആയിഷയായി മാറിയ സോണിയ സെബാസ്റ്റിനെ കാണുന്നത്. പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ എത്തിയതാണ് റഷീദ്. *പാല സെന്റ് ജോസഫ് എൻജിനിയറിങ് കൊളജിലെ അവസാന സെമസ്റ്റർ വിദ്യാർഥിയായിരുന്നു റഷീദ്.*
ഒന്നാം സമ്മാനക്കാരിയായ മണവാട്ടിയെ പരിചയപ്പെടാനും അഭിന്ദിക്കാനും റഷീദ് അവസരം കണ്ടെത്തി. ഇരുവരും പഠിച്ചത് ഗൾഫിലെ സ്കൂളിലായിരുന്നു. ഉപരിപഠനത്തിനായി നാട്ടിലേക്ക് തിരികെ എത്തിയതാണ്. ഈ സാമ്യം ഇരുവരെയും അടുപ്പിച്ചു. പരിചയം പ്രണയത്തിലേക്ക് മാറി.
*എറണാകുളത്തുള്ള പുരാതന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് സോണിയ.* അച്ഛനും അമ്മയും ബെഹ്റിനിൽ ഉയർന്ന തസ്തികയിൽ ഉദ്യോഗസ്ഥരായിരുന്നു. പ്രണയം ശക്തമായി തുടരുന്ന അവസരത്തിലാണ് അച്ഛന്റെ നിർദേശപ്രകാരം റഷീദ് ദുബായിൽ ലക്ഷങ്ങൾ ശമ്പളമുള്ള ജോലിയിൽ പ്രവേശിക്കുന്നത്. എന്നാൽ സോണിയയെ പിരിഞ്ഞിരിക്കാൻ സാധിക്കാത്തതുകൊണ്ട് ആ ജോലി ഉപേക്ഷിച്ച് നാട്ടിൽ മറ്റൊരു ജോലിയിൽ കയറി.
എൻജിനിയറിങ്ങും എംബിഎയും കഴിഞ്ഞ് സോണിയയ്ക്ക് മാതാപിതാക്കൾ വിവാഹം ആലോചിക്കാൻ തുടങ്ങി. എന്നാൽ റഷീദിനോടുള്ള അടങ്ങാത്ത പ്രണയം മൂലം അപ്പോഴേക്കും സോണിയ ഇസ്ലാം മതം സ്വീകരിച്ച് ആയിഷയായി. ഇങ്ങനെയൊരു മകളില്ലെന്ന് പ്രഖ്യാപിച്ച മാതാപിതാക്കൾ വിദേശത്ത് നിന്നും നാട്ടിലേക്ക് വരുന്നത് പോലും കുറച്ചു.
വിവാഹശേഷമാണ് റഷീദിന് കോഴിക്കോട് പീസ് ഇന്റർനാഷണൽ സ്കൂളിൽ ജോലി ലഭിക്കുന്നത്. അവിടെവെച്ചാണ് ബിഹാറുകാരിയായ യാസ്മിനെ പരിചയപ്പെടുന്നത്. റഷീദിനെ ഐസ്എസിലേക്ക് അടുപ്പിക്കുന്നത് യാസ്മിനാണ്. *യാസ്മിനെ ഇയാൾ രണ്ടാം ഭാര്യയാക്കി. വീടും നാടും എല്ലാം ഉപേക്ഷിച്ച ആയിഷയക്ക് റഷീദിനെ എതിർക്കാനായില്ല.* 2016 മെയ് 31നാണ് മൂവരും മുംബൈയിൽ നിന്നും മസ്ക്കറ്റിലേക്ക് വിമാനം കയറി. അന്ന് ആയിഷ ഗർഭിണിയായിരുന്നു. അതിനുശേഷം ഇവർ അഫ്ഗാനിസ്ഥാനിലെ ഐഎസ് ക്യാംപിലേക്ക് പോയി. അവിടെവെച്ചാണ് സാറ എന്ന പെൺകുഞ്ഞിന് ആയിഷ ജന്മം നൽകുന്നത്. ബോംബാക്രമണത്തിൽ *റഷീദ് മരിച്ചെന്ന വിവരം വന്നെങ്കിലും ആയിഷയും കുഞ്ഞും എവിടെയെന്നുള്ളത് ചോദ്യചിഹ്നമായി അവശേഷിക്കുന്നു.*