കോട്ടയം: മെഡിക്കൽ കോളജിൽ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കോട്ടയം ഗാന്ധിനഗർ പോലീസാണ് കേസെടുത്ത്. കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ചികിത്സ കിട്ടാതെ മരിച്ചത്. ബന്ധുകളുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
അതേസമയം ആംബുലൻസിൽ രോഗിയെ മെഡിക്കൽ കോളജിൽ എത്തിച്ച വിവരം അത്യാഹിത വിഭാഗത്തിലെ ഡോക്ടർമാർ അറിഞ്ഞിരുന്നില്ലെന്ന് സൂപ്രണ്ട് നൽകുന്ന വിശദീകരണം. പിആർഒ ഇക്കാര്യം ഡോക്ടർമാരെ അറിയിച്ചില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
ശ്വാസതടസത്തെ തുടർന്നാണ് ജേക്കബ് തോമസിനെ ബുധനാഴ്ച മെഡിക്കൽ കോളജിലെത്തിച്ചത്. സംഭവത്തിൽ അന്വേഷണത്ത് ആരോഗ്യമന്ത്രി കെ.കെ. ഷൈലജ ഉത്തരവിട്ടിട്ടുണ്ട്.