കോട്ടയം മെഡിക്കൽ കോളജിൽ രോഗി മരിച്ച സംഭവത്തിൽ കോട്ടയം കോട്ടയം കാരിത്താസ് ആശുപത്രി തല്ലിത്തകർത്ത് യുവമോർച്ച സംഘം.

. ഇന്ന് രാവിലെയാണ് സംഭവം നടന്നത് ഇടുക്കി സ്വദേശിയായ ജേക്കബ് തോമസ് എന്ന 62 കാരനാണ് ഇന്നലെ എച്ച് വൺ എച്ച് വൺ എൻ വൺ പനി ബാധിച്ച് മരണമടഞ്ഞത്. പനി കൂടിയതിനെ തുടർന്ന് ഇയാളെ ഇന്നലെ വൈകുന്നേരത്തോടെ ഇടുക്കി സ്വകാര്യ ആശുപത്രിയിൽ നിന്നും കോട്ടയത്തേക്ക് മാറ്റുകയായിരുന്നു.

എന്നാൽ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഒന്നും ഇയാളെ ചികിത്സിക്കാനുള്ള മനസ്സു കാണിച്ചില്ല എന്നാണ് മകൾ റാണി പരാതിപ്പെടുന്നത്. ഇതേതുടർന്നാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രതിഷേധം നടത്തേണ്ടതിനു പകരം കോട്ടയം കാരിത്താസ് ആശുപത്രിയിൽ യുവമോർച്ച സംഘം അടിച്ചു തകർത്തത്.

എന്നാൽ മെഡിക്കൽ കോളജിൽ നടന്ന സംഭവത്തിൽ കാരിത്താസ് ആശുപത്രി എതിരെയുള്ള പ്രതിഷേധം ബിജെപി രാഷ്ട്രീയലക്ഷ്യത്തോടെ കമ്യൂണിസ്റ്റുകാരുമായി ചേർന്ന് നടത്തുന്ന രാഷ്ട്രീയ നാടകമാണന്ന് ബലമായി സംശയിക്കപ്പെടുന്നു. സഭയുടെ സ്ഥാപനങ്ങളെ ഇരു പാർട്ടിക്കാരും ചേർന്ന് ഗൂഢ ലക്ഷ്യം ആണ് ഇതിലൂടെ പുറത്തുവരുന്നത്. ഇതിനുമുൻപും ഇരു പാർട്ടിക്കാരും തിവ്രവാദ അഭിമുഖ്യമുള്ളവരും ചേർന്ന മറ്റു ചില സ്വകാര്യ ആശുപത്രികളുടെ മേൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ആരോപിക്കുകയും ഈ ആശുപത്രികളുടെ മേൽ ആക്രമണം അഴിച്ചു വിടുകയും ചെയ്തിരുന്നു. ആ പ്രവൃത്തികളിലൂടെ തുടർനടപടി ആയിട്ടാണ് കോട്ടയം കാരിത്താസ് ആശുപത്രി മേൽ നടന്ന ആക്രമണവും കരുതപ്പെടുന്നത്.