യേശുവിനെ അനുഗമിക്കുവാനാഗ്രഹിക്കുന്നവൻ തന്റെ ജീവിതത്തിലുണ്ടാകുന്ന കുരിശുകളെ സന്തോഷത്തോടെ ഏറ്റെടുക്കണമെന്ന് ഈ വചന ഭാഗത്തിലുടെ ഈശോ നമ്മോടു വ്യക്തമായി പറയുന്നു. ഈശോയുടെ ശിഷ്യനായിരിക്കുവാനും അവനെ അനുഗമിക്കുവാനും നാം ആഗ്രഹിക്കുന്നുണ്ട്. പക്ഷേ നമ്മുടെ ജീവിതത്തിലുണ്ടാകുന്ന കുരിശുകളെ തള്ളികളയുവാനായിട്ടാണ് നാം ശ്രമിക്കാറുള്ളത്. ഈശോയിലേക്ക് കൂടുതൽ അടുപ്പിക്കുവാനും നമ്മെ ഒരുക്കുവാനുമായിട്ടാണ് നമ്മുടെ ജീവിതത്തിൽ അവിടുന്ന് ചെറിയ ചെറിയ സഹനങ്ങൾ തരുന്നത് എന്ന് മനസിലാക്കിക്കൊണ്ട് നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ദുഃഖങ്ങളേയും സഹനങ്ങളേയും സന്തോഷത്തോടെ സ്വീകരിച്ച് ഈശോയിലേക്കു കൂടുതൽ അടുത്തുകൊണ്ട് ഈശോയുടെ നല്ല ശിഷ്യന്മാരായിതീരുവാൻ നമുക്ക് ആഗ്രഹിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ