ദൈവം നമ്മിൽ വസിക്കുവാൻ നാം എന്തു ചെയ്യണമെന്ന് ഈശോ ഇന്നത്തെ വചന ഭാഗത്തിലൂടെ നമ്മെ പഠിപ്പിക്കുന്നു. പരസ്പരം സ്നേഹിക്കുന്നതിലൂടെ മാത്രമെ ദൈവത്തിന്റെ സനിധ്യം നമ്മുടെ ജീവിതത്തിൽ ഉണ്ടാവുകയുള്ളൂ എന്ന് ഈശോ നമ്മോട് ആഹ്വാനം ചെയ്യുന്നു. സ്വാർത്ഥത തിങ്ങി നിറഞ്ഞിരിക്കുന്ന ഈ ലോകത്തിൽ ഈ വചനം പാലിക്കുക എന്നത് ശ്രമകരമായ ഒരു വസ്തുതയാണ്. സ്വയ്യം പരിത്യജിച്ചു കൊണ്ട് സ്വർത്ഥതയെ നിഹനിച്ച് പരസ്പരം സ്നേഹിച്ച് കൂടെ വസിക്കുവാൻ ആഗ്രഹിക്കുന്ന ദൈവത്തിന് നമ്മുടെ ഹൃദയത്തിൽ സ്ഥാനം നൽകി കൊണ്ട് നമ്മുടെ ജീവിതം അർത്ഥപൂർണ്ണമാക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ