തൃശൂർ: സംസ്ഥാനത്ത് നിപ്പ രോഗബാധ സ്ഥിരീകരിക്കുകയും ജാഗ്രതാനിർദേശം നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടെങ്കിലും സ്കൂളുകൾ ആറിനുതന്നെ തുറക്കും. സ്കൂളുകൾ തുറക്കുന്നതുസംബന്ധിച്ച് ഇതുവരെയും ആരോഗ്യവകുപ്പ് ഏതെങ്കിലും തരത്തിലുള്ള നിരോധനമോ നിയന്ത്രണമോ നിർദേശിച്ചിട്ടില്ലാത്തതുകൊണ്ടുതന്നെ സ്കൂളുകൾ തുറക്കുന്നതു നീട്ടേണ്ട കാര്യമില്ലെന്നു വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
സ്കൂളുകൾ ആറിനുതന്നെ തുറക്കും
