ദൈവം ദാനമായി നൽകിയ നമ്മുടെ ജീവിതം ഏപ്രകാരമാണ് ധന്യമാക്കേണ്ടത് എന്ന് ഇന്നത്തെ ഈ വചന ഭാഗത്തിലൂടെ നമുക്ക് വിചിന്തനം ചെയ്യാം. സൗകര്യങ്ങളും സമ്പത്തും വർദ്ധിപ്പിക്കുവാൻ പരക്കം പായുന്ന നമ്മുടെ ജീവിതം ധന്യമാക്കുന്നത് സമ്പത്തു കൊണ്ടല്ല മറിച്ച് ഈ ലോകത്തു നാം നേടിക്കൂട്ടുന്ന സ്വത്തുകളും സർവ്വ സമ്പാദ്യങ്ങളും ഈ ലോകത്തിൽ തന്നെ ഉപേക്ഷിച്ചു ഒരു ദിവസം പിതാവിന്റെ പക്കലേക്കു യാത്രയാകേണ്ടവരാണ് നാമോരോരുത്തരും. നിത്യ ജിവൻ അവകാശമാക്കുവാൻ ആത്മാവിന്റെ പോഷണമേ ഉപകരിക്കൂ എന്ന യാഥാർത്ഥ്യത്തെ മനസിലാക്കിക്കൊണ്ട് ലോകത്തിന്റെ മോഹങ്ങളിൽ മാത്രം പെട്ടുപോകാതെ ആത്മീയ വളർച്ചയ്ക്കുപകരിക്കുന്നവയും നേടിയെടുത്തു കൊണ്ട് ജീവിതം ധന്യമാക്കുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ