കുമരകം: ചങ്ങനാശേരി അതിരൂപത വികാരി ജനറാളും അഡ്മിനിസ്ട്രേറ്ററുമായിരുന്ന മോണ്‍. ലൂക്ക് ജെ. ചിറ്റൂരിന്റെ നാൽപതാം ചരമാവർഷികചാരണം കുമരകം നവനസ്രത്ത് പള്ളിയിൽ ആചരിച്ചു.
ഉച്ചകഴിഞ്ഞു നടന്ന സമൂഹബലിക്ക് കാഞ്ഞിരപ്പള്ളി ബിഷപ് മാർ മാത്യു അറയ്ക്കൽ, ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ഫാ.ആന്റണി പോരൂക്കര, ഫാ.ജോയി ചിറ്റൂർ മുതലായവർ സഹകാർമികരായിരുന്നു. സമൂഹബലിക്കു ശേഷം കബറിടത്തിങ്കൽ പ്രത്യേക പ്രാർഥനയും ഉണ്ടായിരുന്നു.
കാഞ്ഞിരപ്പള്ളിയും തക്കലയും ഉൾപ്പെടുന്ന അവിഭക്ത ചങ്ങനാശേരി അതിരൂപതയിൽ ദൈവദാസൻ മാർ മാത്യു കാവുകാട്ടിന്റെ വികാരി ജനറാൾ എന്ന നിലയിൽ സ്തുത്യർഹമായ ശുശ്രൂഷകളാണ് മോണ്‍. എൽ.ജെ. ചിറ്റൂർ നിർവഹിച്ചത്.