അടിമാലി: ചെറുപുഷ്പ മിഷൻലീഗ് ദൈവവിളിക്കു പ്രചോദനമേകുന്ന സംഘടനയാണെന്നും അതിലൂടെ അനേകം ദൈവവിളികൾ സഭയ്ക്കു ലഭിച്ചിട്ടുണ്ടെന്നും ഇടുക്കി രൂപതാധ്യക്ഷൻ മാർ ജോൺ നെല്ലിക്കുന്നേൽ. ചെറുപുഷ്പ മിഷൻലീഗ് ദേശീയ സമിതിയുടെയും ഇടുക്കി രൂപതയുടെയും 2019-20 പ്രവർത്തനവർഷോദ്ഘാടനം നിർവഹിക്കുകയായിരുന്നു ബിഷപ്.
അടിമാലി ആത്മജ്യോതി പാസ്റ്ററൽ സെന്ററിൽ നടന്ന സമ്മേളനത്തിൽ ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിൽ അധ്യക്ഷത വഹിച്ചു. ദേശീയ ഡയറക്ടർ റവ.ഡോ. ജയിംസ് പുന്നപ്ലാക്കൽ ആമുഖ സന്ദേശവും അന്തർദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ മുഖ്യപ്രഭാഷണവും നടത്തി. കർണാടക സംസ്ഥാന ഡയറക്ടർ ഫാ. ജോസഫ് മറ്റം, തമിഴ്നാട് സംസ്ഥാന പ്രസിഡന്റ് പി. ജ്ഞാനദാസ്, ഇടുക്കി രൂപത പ്രസിഡന്റ് കിരൺ അഗസ്റ്റിൻ, അടിമാലി ശാഖാ ഡയറക്ടർ ഫാ. ജോസഫ് പാപ്പാടി, ആത്മജ്യോതി ഡയറക്ടർ ഫാ.ഫിലിപ്പ് മറ്റം, അടിമാലി മേഖലാ പ്രസിഡന്റ് ബെൻവിൻ സി. സണ്ണി എന്നിവർ പ്രസംഗിച്ചു. ഇടുക്കി രൂപത ഡയറക്ടർ ഫാ. ജയിംസ് മാക്കിയിൽ സ്വാഗതവും ദേശീയ ജനറൽ സെക്രട്ടറി സുജി പുല്ലുകാട്ട് നന്ദിയും പറഞ്ഞു.