തിരുവല്ല: മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് ഗീവര്‍ഗീസ് മാർ തിമോത്തിയോസ് കാലം ചെയ്തു. 92 വയസായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 3.15ന് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.<br> <br> 2012ല്‍ രൂപതാധ്യക്ഷ സ്ഥാനത്തുനിന്നു വിരമിച്ച മാര്‍ തീമോത്തിയോസ് കുറ്റൂര്‍ പള്ളിമല സ്നേഹഭവനില്‍ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. കബറടക്കം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് തിരുവല്ല മെത്രാപ്പോലീത്തന്‍ കത്തീഡ്രലിലെ പ്രത്യേകം തയാര്‍ ചെയ്ത കബറിടത്തില്‍ നടക്കും. <br> <br> ഭൗതികശരീരം ഉച്ചവരെ പുഷ്പഗിരി മെഡിക്കല്‍ കോളജ് ചാപ്പലില്‍ പൊതുദര്‍ശനത്തിനു വച്ചിരിക്കുകയാണ്. ഉച്ചകഴിഞ്ഞ് കത്തീഡ്രലിലേക്കു മാറ്റും.
മലങ്കര കത്തോലിക്കാ സഭ തിരുവല്ല അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ് ഗീവര്‍ഗീസ് മാർ തിമോത്തിയോസ് കാലം ചെയ്തു
