ന്യൂഡൽഹി: നിപ്പ വൈറസ്ബാധ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാന സർക്കാരിന്റെ പ്രതിരോധ പ്രവർത്തനങ്ങൾക്കും മറ്റും പൂർണ പിന്തുണ നൽകുമെന്ന് കേന്ദ്രം. കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹർഷവർധനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ.ശൈലജയുമായി കാര്യങ്ങൾ ചർച്ച ചെയ്തുവെന്നും കേന്ദ്രത്തിനാകുന്ന എല്ലാ സഹായങ്ങളും നൽകുമെന്നുമാണ് ഹർഷവർധൻ അറിയിച്ചത്.
സംസ്ഥാന സർക്കാർ ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നാണ് മനസിലാകുന്നതെന്നു പറഞ്ഞ മന്ത്രി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന തരത്തിലുള്ള വാർത്തകൾ പരത്തരുതെന്നും മുന്നറിയിപ്പ് നൽകി.