: ജൂൺ ഒൻപതിന് ശ്രീലങ്കൻ പര്യടനത്തിന് പുറപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഈസ്റ്റർ ദിനത്തിൽ ബോംബ് സ്ഫോടനം നടന്ന സെന്റ് ആന്റണിസ് ദേവാലയം സന്ദർശിക്കും. ഇസ്ലാമിക ഭീകരരുടെ അക്രമം നടന്ന മറ്റ് പള്ളികളും സന്ദർശിച്ചേക്കും ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന യാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശ്രീലങ്കയിൽ സ്ഫോടനം നടന്ന സ്ഥലങ്ങൾ സന്ദർശിക്കുന്ന ആദ്യത്തെ വിദേശ രാഷ്ട്ര തലവനാണ് ശ്രീ നരേന്ദ്ര മോദി
പ്രസ്തുത അന്വേഷണത്തിന് ദേശീയ അന്വേഷണ സംഘമായ നാഷ്ണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി നിർണ്ണായകമായ സഹായം നൽകിവരുന്നുണ്ട്. അതേസമയം അയൽരാജ്യമെന്ന നിലയിൽ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം പ്രധാനപെട്ടതാണെന്നും അതിനായി രാജ്യം കാത്തിരിക്കുകയാണെന്നും സിരിസേന പറഞ്ഞു.