കൊ​ച്ചി/ തി​രു​വ​ന​ന്ത​പു​രം: യു​വാ​വി​ന് നി​പ ബാ​ധ​യെ​ന്ന സം​ശ​യ​മു​യ​ർ​ന്ന​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്തെ മൂ​ന്നി​ട​ങ്ങ​ളി​ൽ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ തു​റ​ന്നു. മൂ​ന്നു മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലാ​ണ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ തു​റ​ന്ന​ത്. കോ​ഴി​ക്കോ​ട്, തൃ​ശൂ​ര്‍, ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലാ​ണ് മു​ന്‍ ക​രു​ത​ലാ​യി പ്ര​ത്യേ​ക വാ​ര്‍​ഡു​ക​ള്‍ തു​റ​ന്ന​ത്.