എസ് ഭീകരസംഘടനയിൽ കേരളത്തിന്റെ ചാർജ് വഹിച്ചിരുന്ന റഷീദ് അബ്ദുള്ള കൊല്ലപ്പെട്ടു. ഇയാൾ അഫ്ഗാനിസ്ഥാനിൽ ഇരുന്നുകൊണ്ട് കേരളത്തിലെ ഭീകര പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു വരികയായിരുന്നു. അഫ്ഗാനിസ്ഥാനിൽ അമേരിക്കൻ സേന നടത്തിയ ബോംബിങ്ങിൽ ആണ് ഇയാൾ കൊല്ലപ്പെട്ടത്. ഇന്ത്യക്കാരായ മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും നാലു കുട്ടികളും ഈ ബോംബിങ്ങിൽ കൊല്ലപ്പെട്ടു എന്നാണ് ഭീകര സംഘടന തന്നെ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നത്. അബ്ദുല്ല കാസർകോട് ജില്ലക്കാരനാണ് സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമായി ഭീകര ആശയങ്ങൾ പ്രചരിപ്പിച്ചു കൊണ്ടിരുന്ന ഇദ്ദേഹത്തെ ഒരുമാസത്തിലധികമായി സോഷ്യൽ മീഡിയയിൽ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് ഭീകര സംഘടനയുടെ മറുപടി ലഭിച്ചത് .ഇയാൾ 2016 ൽ 21 മലയാളികളോട് ഒപ്പം അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ട് പോയതാണ്. ഇയാളുടെ ഒരു ഭാര്യയായ സോണിയ സെബാസ്റ്റ്യനും ( ആയിഷ) ഇയാളോടൊപ്പം ഉണ്ടായിരുന്നു.