നമ്മുടെ വിശ്വാസിന്റെ അടിസ്ഥാനമായ ഉയർപ്പിന്റെ ആഘോഷത്തിനു ശേഷമുള്ള ഏഴാഴ്ചകളുടെ സമാപനദിനങ്ങളിലേക്ക് പ്രവേശിക്കുകയാണ്. ഉത്ഥാനശേഷമുള്ള പ്രത്യക്ഷീകരണങ്ങളും നിർദ്ദേശങ്ങളുമൊക്കെയായിരുന്നു ധ്യാനവിഷയങ്ങൾ. സമീപനത്തിൽ രണ്ടു കാര്യങ്ങളാണ് സഭാമാതാവ് നമ്മോട് ആവശ്യപ്പെടുക. ഒന്ന് നമ്മുടെ വിശ്വാസിന്റെ ആഴം പരിശോധിക്കാനും രണ്ടാമത് ആ വിശ്വാസത്തിന് സാക്ഷികളായി ജീവിക്കാനുള്ള ആഹ്വനവും. ഉത്ഥിതനിൽ വിശ്വസികുക എന്നാൽ മ്ശിഹായോടുള്ള ഇടപെടലുളെയും തിരിച്ചറിയുക എന്നുതന്നെയാണ്. ഒാരോരുത്തരുടെയും ജീവിത സാഹചര്യങ്ങളോട് ഇണങ്ങുംവിധമാണ് ഈശോ ഇടപെടുക. മദ്ലനാമറിയത്തിനുമുമ്പിൽ തോട്ടക്കാരനായും ശിഷ്യന്മാർക്കൊപ്പം ഭക്ഷണത്തിനിരിക്കുന്നവനായും അപ്പവും മത്സവുമായി കാത്തിരിക്കുന്നവനായും ഭയംമൂലം വാതിലടച്ചിരുന്നവർക്ക് ധൈര്യം നൽകുന്ന സാന്നിധ്യമായും ഈശോ പ്രത്ഥ്യക്ഷപ്പെടുന്നു. ഉൽപ്പത്തിമുതലെ കർത്താവിന്റെ രീതി അങ്ങനെ തന്നെയാണ്. ആദത്തിനും ഹവ്വക്കുമൊപ്പം നടക്കാനിറങ്ങുന്ന, പകൽ മേഘത്തൂണായും രാത്രി അഗ്നി സ്തംഭമായും സാന്നിധ്യമാകുന്ന, യുദ്ധങ്ങളിൽ വിജയിപ്പിക്കുന്ന, വലിയ രാജാവായുമെക്കെ ജീവിത സാഹചര്യങ്ങൾക്ക് ഇണങ്ങുന്നപോലെതന്നെയാണ്. വിശ്വസിയാവുക എന്നുപറഞ്ഞാൽ ജീവിത സാഹചര്യങ്ങളിൽ തന്റെതായ രീതിയിൽ പെടുന്ന ദൈവത്തെ തിരിച്ചറിയുക എന്നതാണ്. എൈൻസ്റ്റീൻ പറയുന്നു നമ്മുക്ക് രണ്ടു തരത്തിൽ ജീവിക്കാൻ സാധിക്കും. ഒന്ന് ഒരത്ഭുതവും ഈ ലോകത്തിൽ സംഭവിക്കുന്നില്ല. രണ്ടാമത് എല്ലാം അത്ഭുതമാണെന്ന രീതിയിൽ. നമ്മുടെ ജീവിതത്തിലും ദൈവത്തിന്റെ ഇടപലുകളെ തിരിച്ചറിയാൻ സാധിക്കും. ഈ തിരിച്ചറിവുണ്ടാകുന്ന ഒരാൾക്ക് സാക്ഷിയാകാതിരിക്കാൻ സാധിക്കില്ല. സാക്ഷിയാവുക എന്നാൽ ദൈവം നമ്മെ ഉപകരണമാക്കുന്നു എന്ന് തിരിച്ചറിഞ്ഞ് വിധയപ്പെടുക എന്നാണ്. മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടാൻ ഉപകരണമാക്കാൻ ദൈവം ആഗ്രഹിക്കുന്നു. അപ്പോൾ അവനോട് ചേർന്നുനിൽക്കാൻ നമ്മുക്ക് സാധിക്കുന്നുണ്ടോ. അപരന്റെ നന്മയേ തൊട്ടുണർത്താൻ സാധിക്കുമമ്പോഴാണ് സാക്ഷിയായി എന്നുപറയാൻ പറ്റുന്നത്. പലപ്പോഴും നമ്മുക്ക് ഇതിന് സാധിക്കുന്നില്ല. അതുകൊണ്ട് ദൈവത്തിന്റെ ഇടപെടലിന്റെ തിരിച്ചറിവോടെ മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടേണ്ടത് നാം ആണെന്ന ചിന്തയോടെ നല്ല വ്യക്തികളായിത്തീരാൻ ആഗ്രഹിക്കാം. ഈ ഒരുക്കമാണ് പന്തക്കുസ്താക്കുവേണ്ട ഏറ്റവും നല്ല ഒരുക്കമെന്ന് തിരിച്ചറിഞ്ഞ് നമ്മുക്ക് പ്രാർത്ഥിക്കാം.
ഉത്ഥാനശേഷമുള്ള പ്രത്യക്ഷീകരണങ്ങളും നിർദ്ദേശങ്ങളും
