ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടിങ് യന്ത്രങ്ങളിലെയും വിവിപാറ്റിലേയും വോട്ടുകൾ തമ്മിൽ പൊരുത്തക്കേടുള്ളതായി എവിടേയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബി.ഇ.എൽ). കമ്പനി ചെയർമാനും എംഡിയുമായ എം.വി.ഗൗതമ. വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടിങ് യന്ത്രങ്ങൾ നിർമ്മിച്ചു നൽകിയ സ്ഥാപനമാണ് ബി.ഇ.എൽ.