കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ ആഭിമുഖ്യത്തിൽ പാലാരിവട്ടം പിഒസിയിൽ എല്ലാ ബുധനാഴ്ചകളിലും സംഘടിപ്പിക്കുന്ന സായാഹ്ന ബൈബിൾ ക്ലാസുകളുടെ പുതിയ ബാച്ച് അഞ്ചിന് ആരംഭിക്കും. വൈകുന്നേരം 5.30ന് ബിഷപ് ഡോ. ജയിംസ് ആനാപറന്പിൽ ഉദ്ഘാടനം നിർവഹിച്ച് ക്ലാസുകൾക്ക് നേതൃത്വം നൽകും. 40 ആഴ്ച നീണ്ടുനില്ക്കുന്ന ക്ലാസ് വൈകുന്നേരം 5.30 മുതൽ 7.30 വരെയാണു നടക്കുക.
ആദ്യത്തെ 20 മിനിറ്റ് ഹീബ്രു-ഗ്രീക്ക് ഭാഷകൾ പരിചയപ്പെടുന്നതിനാണ് ക്രമീകരിച്ചിട്ടുള്ളത്. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കെസിബിസി ബൈബിൾ കമ്മീഷന്റെ സർട്ടിഫിക്കറ്റുകൾ നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പിഒസിയിലെ ബൈബിൾ കമ്മീഷൻ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 0484 2805897.