പാക്കിസ്ഥാനിലെ ഗവൺമെൻറ് സ്കൂളുകളിൽ ക്രൈസ്തവ വിദ്യാർത്ഥികൾ വളരെ ക്രൂരമായ വിവേചനങ്ങൾക്ക് ആണ് ഇരയായി കൊണ്ടിരിക്കുന്നത്. മുസ്ലിം കുട്ടികൾ ചെയ്യുന്ന തെറ്റുകൾക്ക് പോലും ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത് ഇവിടുത്തെ ക്രൈസ്തവ വിദ്യാർത്ഥികളാണ്. അവർ മോശമായ പദപ്രയോഗങ്ങൾക്കും വിശ്വാസ അവഹേളനങ്ങൾക്കും നിരന്തരം ഇരയായി കൊണ്ടിരിക്കുന്നു. തിരിച്ചെന്തെങ്കിലും പറഞ്ഞ് ദൈവദൂഷണം കുറ്റം ചുമത്തപ്പെടും. അദ്ധ്യാപകർ കടുത്ത വിവേചനമാണ് കുട്ടികളോടു കാണിക്കുന്നത്. അത് പരീക്ഷകൾ എഴുതാൻ പോലും അനുവദിക്കാതെ പല കുട്ടികൾക്കും വർഷങ്ങൾ നഷ്ടപ്പെടുന്നതിനു കാരണമാകുന്നു. യൂറോപ്യൻ രാജ്യങ്ങൾ പാകിസ്ഥാനിലെ ക്രൈസ്തവ വിദ്യാർത്ഥികളെ സഹായിക്കാൻ തയ്യാറാകണമെന്ന് അവർ അഭ്യർത്ഥിക്കുകയാണ്.