മലയാളിയും ആഗ്ര അതിരൂപതാ വൈദികനുമായ മോൺ. ജോസഫ് തൈക്കാട്ടിലിനെ മധ്യപ്രദേശിലെ ഗ്വാളിയർ രൂപതാ ബിഷപ്പായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. വത്തിക്കാനിലും അതേസമയം ഗ്വാളിയോർ ബിഷപ്‌സ് ഹൗസിലും പാപ്പയുടെ നിയമന ഉത്തരവ് വായിച്ചു. സ്ഥാനാരോഹണ തിയതി പിന്നീട് തീരുമാനിക്കും.

1952ൽ തൃശൂർ ജില്ലയിലെ എനാമാക്കലിലാണ് ഇദ്ദേഹത്തിന്റെ ജനനം. അലഹബാദ് സെന്റ് ജോസഫ് റീജണൽ മേജർ സെമിനാരിയിൽ പരിശീലനം പൂർത്തിയാക്കി 1988ൽ ആഗ്രാ അതിരൂപതയ്ക്കുവേണ്ടി തിരുപ്പട്ടം സ്വീകരിച്ചു. ആഗ്ര സെന്റ് പീറ്റേഴ്‌സ് കോളജ് വൈസ് പ്രിൻസിപ്പലായി ശുശ്രൂഷ ആരംഭിച്ച അദ്ദേഹം നിരവധി ദൈവാലയങ്ങളിൽ വികാരിയായി.