ന്യൂഡൽഹി: നരേന്ദ്ര മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിനുപിന്നാലെ വിവിധ സംസ്ഥാനങ്ങളിലെ ഗവർണറുമാരുമായി കൂടിക്കാഴ്ച നടത്തി. ആന്ധ്രപ്രദേശ് ഗവർണർ ഇ.എസ്.എൽ. നരസിംഹൻ, കേരള ഗവർണർ ജസ്റ്റീസ് പി. സദാശിവം, ഒഡീഷ ഗവർണർ ഗണേഷി ലാൽ, ജാർഖണ്ഡ് ഗവർണർ ദ്രൗപതി മുർമു എന്നിവരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.
വിവിധ രാഷ്ട്രത്തലവൻമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. കിർഗിസ്ഥാൻ പ്രസിഡന്റ് സുറൻബെ ജീൻബെക്കോവ്, ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന, ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് അബ്ദുൾ ഹമീദ് എന്നിവരുമായാണ് മോദി കൂടിക്കാഴ്ച നടത്തിയത്.