വത്തിക്കാൻ സിറ്റി: കത്തോലിക്കർക്കെതിരായ ആക്രമണങ്ങൾ വർദ്ധിക്കുകയാണെങ്കിലും അഴയൊന്നും വാർത്തയാകുന്നില്ലെന്ന് ഫ്രാൻസിസ് പാപ്പ.ആഫ്രിക്കൻ രാജ്യമായ ബുർകീനാ ഫാസോയിൽ , ദിവ്യബലിയിൽ പങ്കെടുത്തുകൊണ്ടിരുന്ന നാല് പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പാപ്പയുടെ ട്വീറ്റ്.
‘ഇന്നും ക്രിസ്തുവിനോടുള്ള സ്‌നേഹത്തെ പ്രതി ധാരാളം ക്രിസ്ത്യാനികൾ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നു. അവർ അവരുടെ ജീവൻ നിശബ്ദരായി നൽകുന്നു. കാരണം രക്തസാക്ഷിത്വം ഒരു വാർത്തയല്ല. പക്ഷെ ഇന്ന് ആദ്യ നൂറ്റാണ്ടുകളേക്കാൾ കൂടുതൽ ക്രൈസ്തവരക്തസാക്ഷികളുണ്ട്,’ പാപ്പ ട്വിറ്ററിൽ പങ്കുവച്ചു.
ബുർകീനാ ഫാസോയിൽ ക്രിസ്ത്യാനികൾക്കെതിരെ പ്രത്യേകിച്ച് കത്തോലിക്കർക്കെതിരെയുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നുവെന്നാണ്റിപ്പോർട്ടുകൾ. മുസ്ലീം തീവ്രവാദികൾ ഉത്തരവാദികളാണെന്ന് പറയപ്പെടുന്ന ഈ ആക്രമണങ്ങൾ മിക്കവാറും സംഭവിക്കുന്നത് ദിവ്യബലിയർപ്പണ സമയത്തും, മതാനുഷ്~ാനങ്ങൾ നടക്കുമ്പോഴുമാണ്.