വിശ്വസിക്കുന്നത് സാക്ഷിയാകാനാണ്
2 കാര്യങ്ങളാണ് ഇന്ന് വചനം നമ്മോടു ആവശ്യപ്പെടുന്നത്
1. വിശ്വാസത്തിന്റെ ആഴം പരിശോധിക്കാൻ
2. വിശ്വാസത്തിന്റെ സാക്ഷികളായി ജീവിക്കാൻ
ഉത്ഥിതനിൽ വിശ്വസിക്കുക എന്നു പറഞ്ഞാൽ ഉത്ഥിതനായ മിശിഹായുടെ നമ്മുടെ ജീവിതത്തിലെ ഇടപെടലുകളെ തിരിച്ചറിയുക എന്നതാണർത്ഥം. നമ്മുടെ അനുദിനജീവതത്തിന്റെ സാഹചര്യങ്ങളിൽ നമ്മെ നയിക്കുന്ന നല്ല ദൈവത്തെ തിരിച്ചറിയാനും ദൈവീക ഇടപെടലിന്റെ മുമ്പിൽ കൂപ്പുകൈകളോടെ നിൽക്കാൻ സാധിക്കുക എന്നതും വിശ്വാസമാണ്.
ഈ തിരിച്ചറവുള്ളവന് സാക്ഷിയാകാതിരിക്കാനാവില്ല. ദൈവം മറ്റുള്ളവരുടെ ജീവിതത്തിന് നന്മയാകാൻ എന്നെ ഉപകരണമാക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അതിന് വിധേയപ്പെടുക എന്നതാണ് സാക്ഷിയാകുക എന്നതിന്റെ അർത്ഥം. മറ്റുള്ളവരുടെ ഉള്ളിലെ നന്മയെ തൊട്ടുണർത്തുന്നതാകട്ടെ നമ്മുടെ വാക്കുകളും പ്രവൃത്തികളും.
ഈ ഒരുക്കത്തിലൂടെ പെന്തക്കുസ്താ അനുഭവത്തിലേക്ക് നമുക്ക് കടന്നു വരാം.
സ്നേഹപൂർവ്വം
മണ്ണാത്തറയച്ചൻ