കോഴിക്കോട്: എൽജെഡി-ജെഡിഎസ് ലയനം അധികം വൈകാതെ ഉണ്ടാകുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. ചില സാങ്കേതിക തടസങ്ങൾ മാത്രമാണ് മുന്നിലുള്ളത്. ദേവഗൗഡയ്ക്കും എതിർപ്പില്ലെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.
വീരേന്ദ്രകുമാറുമായി ഇക്കാര്യം സംസാരിച്ചിട്ടില്ലെന്നും കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ലയനം സംബന്ധിച്ച് ചര്‍ച്ച നടത്തി അന്തിമ തീരുമാനമെടുക്കും. ദേശീയതലത്തില്‍ സോഷ്യലിസ്റ്റ് പാര്‍ട്ടികൾ ലയിക്കുമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
എന്നാൽ എൽജെഡിയുടെ ലയനം തത്കാലമില്ലെന്ന നിലപാടിലാണ് ദേശീയ ജനറൽ സെക്രട്ടറി വർഗീസ് ജോർജ്. ചില സാങ്കേതിക തടസങ്ങളുണ്ട്. സോഷ്യലിസ്റ്റ് പുനരേകീകരണം ഭാവിയിൽ ഗുണമാകുമെന്നും അദ്ദേഹം വെള്ളിയാഴ്ച പറഞ്ഞിരുന്നു.